about us

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം


            ക്രമാനുഗതമായ പരിശീലനത്തിലൂടെ ഉദാത്തമായ ലക്‌ഷ്യം നേടുക എന്നതാണ് സോപാനം എന്ന പദത്തിനാസ്പദം .പരമ്പരാഗതമായ രീതിയിൽ ചിട്ടയായ പരിശീലനത്തിലൂടെ പഞ്ചവാദ്യം എന്ന കലയെ പരിപോഷിപ്പിക്കുക എന്നതാണ് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻറെ പരമമായ ലക്‌ഷ്യം.

            2009-ൽ വളയംകുളം ശ്രീ കൊഴിശ്യo ങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ വച്ചാണ് വാദ്യകലാ പഠനത്തിന് മാത്രമായി ഒരു സ്കൂളിന്‌ രൂപം നൽകുക എന്ന ആശയം സ്കൂളിന്റെ ഡയറക്ടറും ഒപ്പം അവിടത്തെ അധ്യാപകനുമായ ശ്രീ സന്തോഷ് ആലങ്കോടിന്റെ മനസ്സിൽ ഉടലെടുത്തത് .സന്തോഷ്‌ ആലങ്കോട് ചെയർമാൻ ആയി രജിസ്റ്റർ ചെയ്ത സോപാനം കൾച്ചറൽ ആൻഡ്‌ എഡൃൂക്കെഷനൽ ട്രസ്സടിന്റെ കീഴിലായി ഒരു വാദ്യകലാപഠനകേദ്രം തുടങ്ങുക എന്ന ആശയത്തിനു സാക്ഷാൽകാരം ലഭി ചത് 2010 ഡിസംബർ 9-നു ആണ് .ഈ ആശയസാക്ഷൽകരത്തിന് സർവാത്മന സഹകരിച്ച വലയംകുളം ക്ഷേത്രകമ്മറ്റിയുടെയും വിശിഷ്യാ പട്ടേത്ത് ജഗേഷ് ,വിജീഷ് എന്നിവരുടെയും പ്രവർത്തനം പ്രശംസനീയമാണ് കൂടാതെ നാട്ടുകർക്ക് സമ്മതനായ ശ്രീ. പി.ടി സുബ്രമഹണ്യൻ ,ക്ഷേത്രം ഊരാളൻ ശ്രീ .നരിപറമ്പ് മനക്കൽ വാസുദേവൻ നമ്പൂതിരി ,ഗോവിന്ദരാജൻ മാസ്റ്റർ ,പി. കെ പ്രേമൻ ,ശ്രീ ദുർഗ്ഗാ കമ്മറ്റി ഭാരവാഹികൾ ,അൻവർ വളയംകുളം തുടങ്ങിയ നിരവധി പേർ ഈ സംരംഭത്തിൽ സ്കൂളിന്റെ അഭ്യുദയകാംക്ഷികളായിട്ടുണ്ട്‌ രക്ഷധികാരികളായും ഉപദേശകസമിതി അംഗങ്ങളായും ആലങ്കോട് ‌ ലീലാകൃഷ്ണൻ ,പി.ടി സുബ്രമഹണ്യൻ,അഡ്വ . പി രാജഗോപലമേനോൻ ,മോഹൻ അലംകോട്‌,കുറുങ്ങാട്ട് വാസുദേവൻ നമ്പൂതിരി ,ഉണ്ണി ശുകപുരം ,ശ്രീ പ്രകാശൻ മാബ്ര ,ശ്രീ അടാത്ത് വാസുദേവൻ മാഷ് ,ശ്രീ കൂനത്തറ രാമചന്ദ്ര പുലയവർ ,ശ്രീ കെ വി ഉണ്ണികൃഷ്ണൻ മൂക്കുതല ,അഡ്വക്കേറ്റ് ശ്രീ അജയൻ മേളം ചാരിറ്റബിൾ ട്രസ്റ്റ്‌ വളാഞ്ചേരി ,ശ്രീ നരിപറമ്പിൽ മന വാസുദേവൻ നമ്പൂതിരി വളയംകുളം തുടങ്ങിയവർ സമയാസമയങ്ങളിൽ വേണ്ട മാർഗനിർദേശങ്ങൾ നല്കിവരുന്നു.

            ഇൗ സോപാനത്തിൽ ഭദ്രദീപം തെളിയിച്ചു തുടക്കം കുറിച്ചത് ആലങ്കോടിന്റെ നാമധേയം ഇൗ പ്രദേശത്തിനും പുറമേ കേരളമൊട്ടാകയും മലയാളികളുടെ സാനിധ്യമുള്ള ലോകത്തിന്റെ നനാഭാഗങ്ങളിലേക്കും എത്തിച്ച പ്രശസ്ത കവിയും ,സാഹിത്യകാരനും,സമൂഹ്യപ്രവർതകനും ,വാഗ്മിയും സർവോപരി സ്കൂളിന്റെ രക്ഷാദികരിയുമായ ശ്രീ ആലങ്കോട് ലീല കൃഷ്ണനാണ്.


            തുടർന്ന് ഒരു വർഷത്തെ പരിശീലനത്തെ ശേഷം 2011 ഡിസംബർ 24 നു 101 വിദ്യാർത്ഥികളുടെ അരേങെറ്റത്തോടെ ഈ വിദ്യാലയം അതിന്റെ ആദ്യ സോപാനം കയറി .ഈ വിദ്യാർത്ഥികളുടെ കൂടെ 100 വാദ്യ കലാകാരന്മാരെ കൂടി ഉൾപ്പെടുത്തി ചരിത്രത്തിൽ അന്നുവരെ നടക്കാത്ത 201 പേർ അണിനിരന്ന " വാദ്യപ്രണവം " എന്ന പഞ്ചവാദ്യമഹമഹം നടന്നു .ഈ ചരിത്ര മുഹൂർത്തം ലിംകാ ബുക് ഒഫ് റെക്കോർഡ്‌സിൽ ഇടം നേടുകയും ചെയ്തു .

            ഇന്ന് 450 ലധികം വിദ്യാർഥികളും വളയംകുളത്തിന് പുറമേ തവനൂർ ,പഴഞ്ഞി ,തണ്ടിലം ,അരിയാലിക്കൽ ,പോത്തനൂർ ,വെള്ളാലൂർ ,കുമരനെല്ലുർ , എടപ്പാൾ എന്നിവിടങ്ങളിൽ സ്ഥിരം ക്ലാസുകളുമായി സോപാനം അതിൻറെ സപര്യ തുടരുകായാണ് .ഈ വിദ്യാലയത്തിന് 15 ഓളം പെണ്‍കുട്ടികളും വിദ്യകല അഭ്യസിക്കുന്നു .കഴിഞ്ഞ ഒരു വർഷത്തിലധികമായി പഞ്ചവാദ്യത്തിനു പുറമെ ചെണ്ടയിലും പരിശീലനം നടത്തുന്നുണ്ട്.വളയംകുളത്തും,പോത്തനൂർ,തണ്ടിലം ,വെള്ളാലൂർ,അരിയാലിക്കലുമായി 20 ഓളം വിദ്യാർഥികൾ തായമ്പക അരങ്ങേറികഴിഞ്ഞു .

സോപാനത്തിൽ ശാസ്ത്രിയമായ രീതിയിൽ വാദ്യകല അഭ്യസിക്കാൻ എല്ലാ ജാതി -മതസ്ഥര്കും അവസരമുണ്ട് പ്രായഭേദമന്യേ സ്കൂളിന്റെ ചിട്ടകളും വാദ്യകലയുടെ മഹത്വവും അംഗികരിക്കുന്ന ആർകും വിദ്യാലയത്തിൽ പ്രവേശനം ലഭികുന്നതാണ്.

കേരളിയ വാദ്യകലയെ കേരളത്തിന്‌ പുറത്തേക്ക് പ്രചരിപ്പിക്കുക എന്ന ആശയവുമായി സോപാനം നിരന്തരം അന്യേഷണങ്ങൾ നടത്തികൊണ്ടിരിക്കുകയാണ് ഇതിനു സഹായകമായ പഴയ വാദ്യകലാകാരന്മാരെ കുറിച്ചുള്ള വിവരങ്ങൾ ഫോട്ടോകൾ തുടങ്ങിയവ ഈ വെബ്സൈറ്റിലേക്ക് അയച്ചു തരണമെന്നും അഭ്യർഥിക്കുന്നു .

സോപാനത്തിന്റെ ആത്യന്തികമായ ലക്‌ഷ്യം കേരളിയ വാദ്യകലകളുടെ ഒരു അക്കാദമിയും അതിന്റെ പുരോഗമനത്തിനായുള്ള ഒരു റിസർച്ച് സെന്റെറും സ്ഥാപികുക എന്നതാണ് .അതിലേക് സഹായകമായ എല്ലാ വിവരങ്ങളും തന്നു സഹകരികണമെന്നുകൂടി അഭ്യർഥിക്കുന്നു .

സ്റ്റേജ് പ്രോഗ്രാമുകൾ

പഞ്ചവാദ്യം


ചുരുങ്ങിയത് 10 പേരുടെ സംഘവും 16,23,33 ,51,101,201 തുടങ്ങി സംഘങ്ങളായി അവതരിപ്പികുന്നു.

Panchavadyam bases itself on the 14 beat adanta (also spelt atanta) thaalam (taal), but amusingly sticks to the pattern of the eight-beat chempata thaalam - at least until its last parts. Its pendulum beats in the first stage total `,792, and halves itself with each stage, making it 896 in the second, 448 in the third, 224 in the fourth and 112 in the fifth. After this, panchavadyam has a relatively loose second half with as many stages, the pendulum beats of which would now scale down to 56, 28, 14, 7 and three-and-a-half.

A Panchavadyam is anchored and led by the thimila artist at the centre of his band of instrumentalists, behind whom line up the ilathalam players. Opposite to them stand the madhalam players in a row, and behind them are the kompu players. Idakka players, usually totalling two, stand on both sides of the aisle separating the timila an dmadhalam line-up. A major panchavadyam will have artists totalling around 60.

തായമ്പക


സിഗിൾ തായമ്പക 8 പേരും ,ഡബിൾ തായമ്പക 11 പേരും അടങ്ങുന്ന സംഘം.

Thayambaka, like panchavadyam or most chenda melams, is primarily a temple art, but it is also performed outside shrineslike on proscenium stages, open fields or pagentry grouns. As a ritual temple art, thayambaka is performed mostly at the annual festivals soon after the sunset ritual of deeparadhana inside the sanctum sanctorum, following which the deity is brought to the nadappura (open hall inside the temple precincts). In such cases too, artful exhibition of skills remain prominent, yet the performance is regarded as an offering to the presiding god/goddess

മേളം


ചുരുങ്ങിയത് 11 പേർ മുതൽ 101 പേർ വരെയുള്ള സംഘം.

കേളി


ചുരുങ്ങിയത് 4 പേർ .

പഞ്ചമദ്ദള കേളി


5 മദ്ദളം ,5 താളം ,3 ചെണ്ട -13 പേർ .

കൊമ്പ് പറ്റ് ,കുഴൽ പറ്റ്


പ്രത്യേക പരിപാടികൾ

വാദ്യസല്ലാപം


വിവിധ വാദ്യ ഉപകരണങ്ങളുടെ ഫ്യുഷൻ .

ലക്ചർ ഡമോണ്‍സ്ട്രെഷൻ


വിവിധ വാദ്യ ഉപകരണങ്ങളേക്കുറിച്ച് വിവരണത്തോടെയുള്ള ക്ലാസ്.

our Courses