തിമില ,മദ്ധളം ,ഇടയ്ക്ക ,കൊമ്പ് ,ഇലത്താളം
തായമ്പക,മേളം ,കേളി
ഇടയ്ക്ക ,വോക്കൽ
കുഴൽപറ്റ്
ക്ഷേത്രോത്സവങ്ങളിൽ എഴുന്നോള്ളിപിനു വായിക്കുന്ന വാദ്യമേളമാണ് പഞ്ചവാദ്യം .പേര് സൂചിപികുന്ന പോലെ ഇതിൽ അഞ്ചു വാദ്യങ്ങൾ അടങ്ങിയിട്ടുണ്ട്. തിമില ,മദ്ധളം ,ഇടയ്ക്ക ,കൊമ്പ് ,ഇലത്താളം എന്നിവ .ശങ്ക് വി ളിയോടെ ആരംഭിക്കുന്ന ഇ വാദ്യമേളത്തിൽ ശങ്കും ഒരു വാദ്യമായി കണക്കാകുന്നു .
896 അക്ഷരകാലമുള്ള (1 സെക്കന്റ് ദൈർഘ്യമുള്ള 1 അക്ഷരകാലം-1 മാത്ര ) പതികാലത്തിൽ തുടങ്ങി രണ്ടാം കാലം (448 അക്ഷരകാലം) , മൂന്നാം കാലം (224 അക്ഷരകാലം) , നാലാം കാലം(112 അക്ഷരകാലം) ,അഞ്ചാം കാലം (56 അക്ഷരകാലം) , ത്രിപുട (28 അക്ഷരകാലം) ഇങ്ങനെ 14 , 7 ,3 1/2 എന്നി മാത്രകളിലായി ഏകതാളത്തിൽ വായിച്ചു നിർത്തുന്നു .ഇതിനു ശേഷം തിമില ,ഇടച്ചിൽ പൊതുവായി ചെമ്പട താളത്തിൽ കൊട്ടിക്കലാശിക്കുന്നു.
തിമില ,മദ്ധളം ,ഇടയ്ക്ക ,കൊമ്പ് ,ഇലത്താളം
പഞ്ചവാദ്യത്തിലെ ഒരു പ്രധാനപ്പെട്ട ഉപകരണമാണ് തിമില .പ്ലാവിൻ കാതൽ കടഞ്ഞെടുത്ത് ഉള്ളു പൊള്ളയായതും നടുവശം കുഴിഞ്ഞതുമായ കുറ്റിയും രണ്ടു അറ്റത്തുമായി മൂരി കുട്ടിയുടെ തോൽ പൊതിഞ്ഞു ചിറ്റുകളും ഉള്ളതാണ് ഈ ഉപകരണം .ഈ ചുറ്റുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് തോൽവാർ (കയർ ) കൊണ്ടാണ് .ഈ കയറുകളിലാണ് വട്ടങ്ങളെ മുറുക്കി സബ്ദനിയന്ത്രണം നടത്തുന്നത് പഞ്ചവാദ്യത്തിന് പുറമെ ശ്രീബലി ,ശ്രീ ഭൂതബലി തുടങ്ങിയ ക്ഷേത്ര പൂജ കർമ്മങ്ങളിലും തിമില ഉപയോഗിക്കാറുണ്ട് .
പ്ലാവിന്റെ കുറ്റിയിൽ തീർത്ത ഒരു ഉപകരണമാണ് മദ്ധളം .ഇതു രണ്ടു വശങ്ങളിലും വായിക്കുന്ന ഒരു ഉപകരണമാണ് മദ്ധളത്തിന്റെ രണ്ടു വശങ്ങളിലും തോലിന്റെ ചിറ്റുകളും അവ തമ്മിൽ ബന്ധിപ്പിക്കുന്ന തോൽവാറുകളും ഉണ്ട് .ഇതു അരയിൽ കെട്ടി വയ്ക്കുന്ന ഭാരമേറിയ ഉപകരണമാണ് .
പഞ്ചവാദ്യത്തിന് പുറമേ കേളിക്കും ,കഥകളിക്കും മദ്ധളം ഒരു പ്രധാന ഉപകരണമാണ് ഇത് ഒരു ദേവവാദ്യമയി കരുതപ്പെടുന്നു .ഇതിന്റെ വലതു വശം ശിവനെയും ഇടതു ഭാഗം ശക്തിയായും സങ്കൽപ്പിച്ച് ഒരു ശിവ ശക്തി സ്വരൂപമായി വിശ്വസിക്കുന്നു .
ഇടയ്ക ഒരു ദേവവാദ്യമാണ്.പൂജാവേളകളിൽ സോപനത്തിനു വായിക്കുന്ന ഇടയ്ക്കക്കൊപ്പം അഷ്ടപദി പാടുന്നത് പ്രധാന ക്ഷേത്രങ്ങളിൽ പതിവാണ് .നടയടച്ചു പൂജിക്കുന്ന സമയത്ത് ഇടയ്ക്കയോടപ്പം അഷ്ടപദി പാടുമ്പോൾ ഭക്തിസാന്ദ്രമായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു .
ഇടക്കയുടെ ഒരു വശം സൂര്യനെയും മറുവശം ചന്ദ്രനായും കുറ്റി ശരീരമായും സങ്കൽപ്പിക്കപ്പെടുന്നു.കുറ്റിയുടെ ഒരു വശം ബന്ധിപ്പിച്ചിരിക്കുന്ന രണ്ടു കമ്പികളെ ജീവാത്മാവെന്നും പരമാത്മവെന്നും പറയുന്നു .ചിറ്റുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന 6 തുളകളെ ആറു ശാസ്ത്രങ്ങളായും തോൽവാറുകൾക്കിടയിൽ ശബ്ദനിയന്ത്രണത്തിനായി ഉപയോഗിക്കുന്ന നാല് കോലുകളെ ജീവകോൽ എന്ന് പറയും ഇവ 4 വേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു ജീവകോലുകളിൽ തൂക്കിയിട്ടിരികുന്ന പൊടിപ്പുകൾ 64 എണ്ണമാണ് ഇവ 64 കലകളെ സൂചിപ്പിക്കുന്നു .ഇടയ്ക്ക തൂക്കി ഇടുന്ന കച്ച ശിവംഗ എന്ന് വിശേഷിക്കപെടുന്നു ഇതു ശിവന്റെ ശരീരത്തിലെ സർപ്പത്തെ പ്രതിനിധാനം ചെയ്യുന്നു .
പഞ്ചവാദ്യത്തിന് പുറമേ കഥകളിയിൽ ചെണ്ട വായിക്കാത്ത സമയത്ത് സ്ത്രീവേഷങ്ങൾക് അകമ്പടി വാദ്യമായി ഇടയ്ക്ക വായിക്കാറുണ്ട് .അതുപോലെ കൂടിയാട്ടത്തിനു മിഴാവിനോടപ്പവും വായിക്കാറുണ്ട് .മോഹിനിയാട്ടം ,കൃഷ്ണനാട്ടം തുടങ്ങിയ നൃത്തരൂപങ്ങളിൽ ഇടയ്ക്ക ഒഴിച്ച് കൂടാനാവാത്ത ഒരു ഉപകരണമാണ് .ഇട്കയെ ഇപ്പോ തായമ്പക രൂപത്തിലും അവതരിപ്പിക്കാറുണ്ട് .
കൊമ്പ് ഒരു സുഷിര വാദ്യമാണ് വലിയ ഒരു കൊമ്പിന്റെ മാതൃകയിലാണ് .ഓടു കൊണ്ട് നിർമ്മിക്കുന്ന ഈ ഉപകരണം മുന്ന് കഷ്ണങ്ങളായി നിർമ്മിച്ചു തമ്മിൽ യോജിപ്പിച്ചാണ് വായികുന്നത് .
ഇലത്താളം ഓടിൽ വാർത്തെടുത്ത വൃത്താകൃതിയിലുള്ള നടുഭാഗം അല്പം കുഴിഞ്ഞു ഒരു ചെറിയ ദ്വാരത്തോടുകൂടിയ ഇവയിലൂടെ ചരട് ഉപോഗിച്ച് ബദ്ധിക്കുന്നു രണ്ടു ഭാഗവും രണ്ടു കൈകളിലുമായി പിടിച്ചു തമ്മിലടിപ്പിച്ചാണ് വായിക്കുന്നത് . പഞ്ചവാദ്യത്തിന് പുറമെ ,തായമ്പക,മേളം,കഥകളി തുടങ്ങിയവയിലും ഇലത്താളം ഉപയോഗിക്കുന്നു .ഒരു പ്രധാന ഉപകരണമാല്ലെങ്കിലും ഇവയിലെല്ലാം പ്രധാനമായ ഒരു പങ്കുവഹിക്കുന്നത് ഇലത്താളമാണ് .ഇലത്താളത്തിൽ പിഴച്ചാൽ ബാക്കിഎല്ലാവർക്കും പിഴക്കും .
ചെണ്ടയിൽ വിസ്തരിച്ചുള്ള ലയാവിന്യാസമാണ് ' തായമ്പക '.സംഗീതശാസ്ത്രത്തിൽ ഠായം എന്നത് ഒരു പ്രത്യേക തരത്തിലുള്ള സ്വരവിന്യാസത്തെ കുറിക്കുന്നു അതിനെ ചിലർ താളവിന്യാസത്തെ കുറിക്കുന്നതിനും ഉപയോഗിച്ചിരിക്കുന്നു ഠായം മലയാളത്തിൽ തായം എന്നായി ,തായംവക തായമ്പകയുമായി .ഇതാണ് തായമ്പകയെന്ന പദത്തിനെ പറ്റിയുള്ള അഭിന്ജമതം .തായമ്പക സന്ധ്യകഴിഞ്ഞു അമ്പലങ്ങളിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ കൊട്ടുന്നു .ഇതിനു ജാതികൾക്കായി ഒരു ഉരുട്ടു ചെണ്ടയും അകമ്പടിയായി വേറെ 4 ചെണ്ടകളും കാണും ഇവയിൽ രണ്ടെണ്ണത്തിൽ ഇടംതലയിലും മറ്റേ രണ്ടെണ്ണത്തിൽ വലംതലയിലും താളാംഗങ്ങൾ കാണിച്ചു കൊണ്ടിരിക്കും .രണ്ടോ മൂന്നോ ഇലത്താളവും കാണും.
ചെമ്പടതാളമാണ് തായമ്പകക്ക് പതികാലം ,കൂറ്,ഇടവട്ടം ,ഇടനില ഇരികിട എന്നിങ്ങനെ അഞ്ചംഗങ്ങൾ തായമ്പകയിൽ ഉണ്ട് .പതികാലം എന്നത് ചതുരശ്ര ഗതിയിലുള്ള വിന്യാസമാണ് ഇതിൽ\അല്പാല്പമായി കാലം മുറുകുന്നു .തുടർന്ന് കൂറുവായിക്കലാണ് പഞ്ചാരി ,ചമ്പ ,അടന്ത എന്നീ കൂറുകളാണ് സാധാരണ സ്വീകരികുന്നത് .ഇവ യഥാക്രമം തിശ്രം ,ഖണ്ഡം മിശ്രം എന്നീ ഗതികളെ കുറിക്കുന്നു പിന്നീടുള്ള മുന്നംഗങ്ങൾ കാലം മുറുക്കലിനെയാണ് സൂചിപ്പിക്കുന്നത് .ഇടവട്ടം ഏതാണ്ട് 5 മിനിറ്റും ഇടനിലയും ഇരികിടയും ഓരോന്ന് ഏതാണ്ട് 10 മിനിറ്റ് വായിക്കുന്നു .ഇരികിട സ്വാഭാവികമായും അതിദ്രുതകാലത്തിലയിരിക്കും ഗതിഭേദമനുസരിച്ച് താളം പിടിക്കുന്ന രീതിയിലും ഭേദമുണ്ട്
വട്ടത്തുണിന്റെ ആകൃതിയിലുള്ള 2 അടി ഉയരവും 1 അടി വൃത്തവും ഉള്ള പ്രധാന കുറ്റിയും (വരിക്ക പ്ലാവിൽ കടഞ്ഞെടുത്തത് ) രണ്ടുവശവും പശുവിൻ തോൽ പനയുടെ വളയിൽ പൊതിഞ്ഞു ചെണ്ടവട്ടവും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി പ്ലാസ്റ്റിക് കയറുകളും ഉപയോഗിക്കുന്നു .ശബ്ദക്രമീകരണത്തിനായി ചെറിയ വലയങ്ങൾ (കുടുക്ക്) ഈ കയറുകളിൽ ഉപയോഗിക്കുന്നു . രണ്ടു വശങ്ങളെ വലംതല എന്നും ഇടംതല എന്നും പറയുന്നു .ഇതിൽ സാധാരണയായി ഇടംതലയിലാണ് വായിക്കുന്നത് ഇതിൽ വലംതല പൂജകർമ്മങ്ങൽക്കും തായമ്പകയുടെ വട്ടം പിടിക്കുന്നതിനായും ഉപയോഗിക്കുന്നു .
തായമ്പകക്കു പുറമേ മേളം ,കേളി ,കഥകളി തുടങ്ങി മിക്കവാറും എല്ലാ ക്ഷേത്ര ചടങ്ങുകളിലും ചെണ്ട ഒരു പ്രധാന വാദ്യമാണ് .